യു എസ് ടിക്ക് മികച്ച തൊഴില്‍ദാതാക്കള്‍ക്കുള്ള മൂന്ന് സ്റ്റീവി അവാര്‍ഡുകള്‍

Posted on: October 8, 2021

തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാസ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി മൂന്ന് സ്റ്റീവി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള ആറാമത് 2021 സ്റ്റീവി അവാര്‍ഡുകളാണ് കമ്പനി പുരസ്‌ക്കാരങ്ങള്‍ നേടിയത്. ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് ടീം ഓഫ് ദി ഇയര്‍ എന്ന വിഭാഗത്തില്‍ സില്‍വര്‍ സ്റ്റീവി, അച്ചീവ്മെന്റ് ഇന്‍ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ ബ്രോണ്‍സ് സ്റ്റീവി, ബെസ്റ്റ് ലീഡര്‍ഷിപ് ഡെവലപ്‌മെന്റ്‌റ് പ്രോഗ്രാം വിഭാഗത്തില്‍ ബ്രോണ്‍സ് സ്റ്റീവി എന്നിങ്ങനെയാണ് യു എസ് ടി നേടിയ പുരസ്‌ക്കാരങ്ങള്‍. ആഗോളതലത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന പുരസ്‌ക്കാരങ്ങള്‍ ആണ് സ്റ്റീവി അവാര്‍ഡ്സ്.

2020ലെ പ്രതിസന്ധി ഘട്ടത്തില്‍ ജീവനക്കാരെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ആശയവിനിമയത്തിനാണ് ‘ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് ടീം ഓഫ് ദി ഇയര്‍’, ‘ അച്ചീവ്മെന്റ് ഇന്‍ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ്’ എന്നിവയ്ക്കുള്ള പുരസ്‌ക്കാരങ്ങള്‍ യുഎസ്ടിക്ക് ലഭിച്ചത്. തികച്ചും ബുദ്ധിമുട്ടുണ്ടാക്കിയ കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ന്യൂസ് ലെറ്ററുകള്‍, വീഡിയോ, പോഡ്കാസ്റ്റ് ചാനലുകള്‍ മറ്റ് ആശയവിനിമയ ഉപാധികള്‍ എന്നിവയിലൂടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മികവുറ്റ രീതിയില്‍ കമ്പനി നടപ്പിലാക്കുകയുണ്ടായി.

ആശയ വിനിമയ സംവിധാനങ്ങളുടെ സുതാര്യവും സംവേദനാത്മകവുമായ രീതി ലോകമെമ്പാടും, വിദൂര തൊഴില്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വളരെ സഹായകമാവുകയായിരുന്നു. സാംസ്‌കാരികവും, ജീവനക്കാരെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതില്‍ വലിയ പങ്കു വഹിച്ച കമ്പനിയുടെ സെര്‍വന്റ് ലീഡര്‍ഷിപ് പ്രോഗ്രാമിലൂടെ ജീവനക്കാരുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ കഴിഞ്ഞതിനു ബെസ്ഡ് ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം വിഭാഗത്തില്‍ സ്റ്റീവി അവാര്‍ഡ് കമ്പനി നേടുകയായിരുന്നു.

‘മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള 2021 ലെ സ്റ്റീവി പുരസ്‌കാരങ്ങള്‍ നേടാനായതില്‍ യു എസ് ടി ക്ക് അതിയായ സന്തോഷമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍പ്പോലും പ്രചോദനാത്മകവും സഹകരണപരവുമായ ഒരു തൊഴിലിടം കെട്ടിപ്പടുക്കാന്‍ യു എസ് ടിക്ക് കഴിഞ്ഞിട്ടുണ്ട്. 2020 ലെ പ്രതിസന്ധിക്കാലത്ത് പോലും ജീവിതങ്ങള്‍ മികച്ചതാക്കി മാറ്റിമറിക്കുക എന്ന യു എസ് ടി ആപ്തവാക്യം പ്രസക്തമാക്കാന്‍ കഴിഞ്ഞു. സീ ഇ ഒ മുതലിങ്ങോട്ടുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ജീവനക്കാരിലേയ്ക്ക് നിരന്തരം സന്ദേശങ്ങളെത്തിക്കാനും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കാനും, അതു വഴി ജീവനക്കാര്‍ക്ക് കമ്പനിയില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കാനും സാധിക്കുന്നുണ്ട്. യു എസ് ടി യുടെ സെര്‍വന്റ്‌റ് ലീഡര്‍ഷിപ് ഇനിഷ്യയെറ്റിവ് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്,’ യു എസ് ടി ടാലന്റ്‌റ് ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ ട്രാസ്ഫോര്‍മേഷന്‍ ആഗോള മേധാവിയായ കവിത കുറുപ്പ് അഭിപ്രായപ്പെട്ടു.

പുരസ്‌കാരങ്ങളെക്കുറിച്ചു സംസാരിച്ച യു എസ് ടി ഇന്റേണല്‍ കമ്യൂണിക്കേഷന്‍സ് മേധാവി അനുപമ രാജുവിന്റെ അഭിപ്രായത്തില്‍, ‘ഇപ്പോള്‍ ലഭിച്ച അവാര്‍ഡുകള്‍ യുഎസ്ടിയുടെ ഉദ്ദേശ്യകേന്ദ്രീകൃത നേതൃത്വം, ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള സംസ്‌കാരം, മൂല്യങ്ങള്‍, ആശയവിനിമയ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് തെളിവാണ്. യുഎസ്ടിയുടെ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ ടീം വര്‍ക്ക്, സര്‍ഗ്ഗാത്മകത, കഴിവുകള്‍ എന്നിവയും അവര്‍ അടിവരയിടുന്നു. 2020-ല്‍, കമ്പനിയിലുടനീളമുള്ളവരുമായി സഹകരിക്കുകയും ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ആഗോളതലത്തില്‍ കമ്പനിയെ ബന്ധിപ്പിക്കാനും ആശയവിനിമയത്തിലൂടെ ശാക്തീകരിക്കാനും ശ്രമിച്ചിട്ടുണ്ട്’.

‘ജീവനക്കാരുടെ യഥാര്‍ത്ഥ ശക്തിയില്‍ യു എസ് ടി വിശ്വസിക്കുന്നു. ശരിയായ തൊഴില്‍ സംസ്‌കാരത്തിലൂടെയും നേതൃത്വ തത്വശാസ്ത്രത്തിലൂടെയും മാത്രമേ ഇത് നേടാനാകൂ എന്ന് ഞങ്ങള്‍ക്കറിയാം. ഈ അവാര്‍ഡ് ഞങ്ങളുടെ സേവക നേതൃത്വ ചിന്തയെ സാധൂകരിക്കുന്നുണ്ട്. ഈ അവാര്‍ഡ് ഞങ്ങളെ തേടിയെത്തിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, കൂടാതെ പാരമ്പര്യേതര ടെക് കമ്പനിയെന്ന നിലയില്‍ ഞങ്ങള്‍ സ്വയം വെല്ലുവിളികള്‍ സ്വീകരിക്കുമ്പോള്‍ യു എസ് ടി യിലെ ജീവനക്കാര്‍ പകരുന്ന കരുത്ത് നിസ്തുലമാണ്.

ജീവിതങ്ങള്‍ മികച്ചതാക്കി മാറ്റുന്നതിനുള്ള ഞങ്ങളുടെ പ്രയത്‌നം തുടരും, എന്ന് യു എസ് ടിയുടെ ലീഡര്‍ഷിപ് ഡെവലപ്‌മെന്റ്‌റ് ആഗോള മേധാവിയും സെര്‍വന്റ്‌റ് ലീഡര്‍ഷിപ് ഇവാഞ്ചലിസ്റ്റുമായ മദന കുമാര്‍ പറഞ്ഞു.

യുഎസ്ടിയുടെ സെര്‍വന്റ് ലീഡര്‍ഷിപ്പ് സംരംഭം കമ്പനിയെ കാലിക പ്രസക്തവുമാക്കുന്ന പരിവര്‍ത്തന നടപടികളുടെ അവിഭാജ്യ ഘടകമാണ്. ഈ സമഗ്രമായ നേതൃത്വ തത്ത്വചിന്ത ജീവനക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തങ്ങളെയും അംഗീകരിച്ചു കൊണ്ട്, അവരുടെ സമഗ്രമായ വികസനത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.

 

TAGS: Ust |