ടൈ കേരള 2020 അവാർഡുകൾ സമ്മാനിച്ചു

Posted on: March 30, 2021

കൊച്ചി : സംസ്ഥാനത്ത് നിലവിലുള്ള അനുകൂലമായ ബിസിനസ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ യുവജനങ്ങള്‍ സംരംഭക ആശയങ്ങളുമായി കടന്നു വരണമെന്നു ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍.

ടെ കേരള ഏര്‍പ്പെടുത്തിയ 2020 ബിസിനസ് സംരഭക അവാര്‍ഡ് ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ബിസിനസ് രംഗത്ത് കടന്നു വരുന്നവരെക്കൊണ്ട് ‘വിനാശകാലെ വ്യവസായ ബുദ്ധി’ എന്ന് വിശേഷിപ്പിക്കാവുന്ന കാലഘട്ടമല്ല ഇന്ന്. ‘അനുഭവം സാക്ഷി, വ്യവസായം ഈസി ‘ എന്നതാണ് സംസ്ഥാനത്തെ സാഹചര്യം. സംരംഭകത്വത്തിലേക്കു പുതുതായി കാല്‍ വെക്കുന്നവര്‍ക്ക് വലിയ പ്രചാദനമാണ് ഇന്നത്തെ വിജയികള്‍ക്ക് ലഭിച്ച ടെ കേരള അവാര്‍ഡെന്ന് അദ്ദേഹം പറഞ്ഞു.

ടെ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ടെ അവാര്‍ഡസ് ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, മുന്‍ പ്രസിഡന്റ് എം എസ് എകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഏഴു വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടത്.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് – പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. അഹമ്മദ്, എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദിഇയര്‍ അവാര്‍ഡ് – ജനറല്‍ റോബോട്ടിക്‌സ് സി.ഇ.ഒയും സഹസ്ഥാപകനുമാ യഗോവിന്ദ്; നൂസ്റ്റാര്‍ട്ടപ്പ് എന്റര്‍പണര്‍ ഓഫ് ദി ഇയര്‍ റാപ്പിഡോര്‍ സ്ഥാപകനും സി.ഇ.ഒ യുമായ തോംസണ്‍ സ്‌കറിയ; ഇക്കോസിസം ഇനേബ്‌ളര്‍ അവാര്‍ഡ് – മൊസോണ്‍ ചെയര്‍മാന്‍ ഷിലന്‍ സഗുണന്‍; എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ – ലുക്കര്‍ ഇലക്ട്രിക് എംഡിയും സ്ഥാപകനുമായ വി. ജ്യോതിഷ് കുമാര്‍; ബിസിനസ് മോഡല്‍ പ്രോസസ് ഇന്നൊവേഷന്‍ അവാര്‍ഡ് ഗ്രീന്‍ വേര്‍സ് സ്ഥാപകന്‍ ജബീര്‍ കാരാട്ട്, നെക്സ്റ്റ് ജനറേഷന്‍ അച്ചീവര്‍ അവാര്‍ഡ് – വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ ഗവര്‍ണറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

 

 

TAGS: Tie Kerala |