കെഎംഎ ഡിജിറ്റല്‍ സമ്മിറ്റ് സംഘടിപ്പിച്ചു

Posted on: March 25, 2021

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ഡിജിറ്റല്‍ സമ്മിറ്റ് സംഘടിപ്പിച്ചു. ‘പുതിയ മാതൃകകള്‍, പുരോഗമനം ഡിജിറ്റലിലൂടെ’ എന്ന പ്രമേയത്തിലായിരുന്നു സമ്മിറ്റ്. കേരള ഗവണ്‍മെന്റ് ഐ.ടി. സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ഗൂഗിള്‍ ഇന്ത്യ സി.ടി.ഒ. മിതേഷ് അഗര്‍വാള്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സി.എസ്.ഒ. അജിത് മേനോന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

സ്വകാര്യമേഖല വഴിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയും ഡിജിറ്റല്‍ രൂപാന്തരം രണ്ടായി തരംതിരിച്ച് പ്രാവര്‍ത്തികമാക്കാമെന്ന് മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.

കെ.എം.എ. പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ടി.സി.എസ്. കേരള മേധാവി ദിനേഷ് തമ്പി, മുന്‍ പ്രസിഡന്റ് എസ്.ആര്‍. നായര്‍, കെ.എം.എ. ന്യൂസ് എഡിറ്റര്‍ സുജാത മാധവ് ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി അല്‍ഗിയേഴ്‌സ് ഖാലിദ്, ട്രഷറര്‍ ബിബു പുന്നൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എം.എ. വൈസ് പ്രസിഡന്റും ഡിജിറ്റല്‍ സമ്മിറ്റ് ചെയര്‍മാനുമായ എ. ബാലകൃഷ്ണന്‍ സ്വാഗതവും ഓണററി സെക്രട്ടറി ജോമോന്‍ കെ. ജോര്‍ജ് നന്ദിയും പറഞ്ഞു.

 

TAGS: KMA |