കെഎംഎ ലീഡർ ടോക്‌സിൽ ഡോ. സജി ഗോപിനാഥ് പ്രഭാഷണം നടത്തി

Posted on: March 18, 2021

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍(കെഎംഎ) ലീഡര്‍ ടോക്‌സ് സെഷനില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പ്രഥമ വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് പ്രഭാഷണം നടത്തി. ‘കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പ്രതീക്ഷകളും, അഭിലാഷങ്ങളും’ എന്ന വിഷയത്തിലായിരുന്നു പ്രസംഗം. കേരളത്തിലെ ഡിജിറ്റല്‍ യുണിവേഴ്‌സിറ്റി വെര്‍ച്വല്‍ സര്‍വകലാശാലയല്ലെന്ന് അദ്ദേഹം പ്‌റഞ്ഞു.

കഴിവും വിജ്ഞാനവും ഉണ്ടാകുമ്പോള്‍ മാത്രമാണ് പുതിയ ലോകത്ത് മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളു. ആ രീതി അവലംബിച്ചാണ് ഇവിടെ പാഠ്യപദ്ധതികള്‍ തയാറാക്കിയിരിക്കുന്നതെന്നും ഡോ. സജി ഗോപിനാഥ് പറഞ്ഞു. കെഎംഎ പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍. നായര്‍ മോഡറേറ്ററായിരുന്ന പരിപാടിയില്‍ ഓണററി
സെക്രട്ടറി ജോമോന്‍ ജോര്‍ജ് നന്ദി പറഞ്ഞു.

TAGS: KMA |