ഇസാഫ് ബാങ്ക് നാലാം വാർഷികം ആഘോഷിച്ചു

Posted on: March 11, 2021

തൃശൂര്‍ : കേരളത്തിലെ ഏറ്റവും പുതിയ ബാങ്കായ ഇസാഫ് മോള്‍ ഫിനാന്‍സ് ബാങ്കിനു നാലു വയസ്. നാലു വര്‍ഷത്തിനിടെ മൈക്രോ സംരംഭങ്ങളിലുടെ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍ബാങ്ക് എംഡിയും സിഇഒയുമായകെ. പോള്‍ തോമസ് പറഞ്ഞു. ഇക്കാലയളവില്‍ ഇന്ത്യയിലുടനീളം അഞ്ഞൂറിലേറെ ശാഖകളുമായി രണ്ടിരട്ടി വളര്‍ച്ച കൈവരിച്ചു.

സ്ഥാപക ദിനത്തോടനുബന്ധിച്ച് തൃശൂര്‍ മണ്ണുത്തിയിലെ ഇസാഫ് കോര്‍പറേറ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് വീഡിയോ കോണ്‍ഫറന്‍സിംഗിലുടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്യത്തിനുശേഷം റിസര്‍വ്ബാങ്കിന്റെ ലൈസന്‍സ് ലഭിച്ച കേരളത്തിലെ ആദ്യ ഷെഡ്യൂള്‍ഡ് ബാങ്കായ ഇസാഫ് 2017 മാര്‍ച്ച് 10നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൈക്രോ ഫിനാന്‍സ് രംഗത്തെ രണ്ടര പതിറ്റാണ്ടു കാലത്തെ വിപുലമായ അനുഭവ സമ്പത്തു മായാണ് ഇസാഫ് ഒരുബാങ്കായി മാറിയത്.

ഇസാഫ് ബാങ്ക് ചെയര്‍മാന്‍ രവി മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് സിഎംഡി മെറീന പോള്‍, ഇസാഫ് സഹ സ്ഥാപകന്‍ ജേക്കബ് സാമുവല്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് തോമസ്, ജോര്‍ജ് കെ. ജോണ്‍, എം.ജി. അജയന്‍ എന്നിവര്‍ സംസാരിച്ചു.