May 2024
അസറ്റ് ഹോംസിന് നാല് സിഐഡിസി ദേശീയ പുരസ്കാരങ്ങൾ
Posted on: March 10, 2021
കൊച്ചി : അസറ്റ് ഹോംസിന് നാല് പുരസ്കാരങ്ങള്‍. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന സി.ഐ.ഡി.സി. (കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് കൗണ്‍സില്‍) യുടെ പന്ത്രണ്ടാമത് ‘വിശ്വകര്‍മ അവാര്‍ഡ്സി’ലാണ് നാല് വിഭാഗങ്ങളിലായി അസറ്റ് ഹോംസ് പുരസ്കാരങ്ങള്‍ നേടിയത്.
ഏറ്റവും മികച്ച പ്രൊഫഷണലി മാനേജ്ഡ് കമ്പനികള്‍ക്കുള്ള അവാര്‍ഡില്‍ അസറ്റ് ഹോംസ് രണ്ടാം സ്ഥാനം നേടി. ഏറ്റവും മികച്ച നിര്‍മാണ പദ്ധതി വിഭാഗത്തില്‍ എറണാകുളം മരടിലെ അസറ്റ് കാന്‍വാസ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ നിര്‍മാണ രംഗത്തെ ആരോഗ്യ സുരക്ഷ, പരിസ്ഥിതി സൗഹാര്‍ദം എന്ന വിഭാഗത്തില്‍ അസറ്റ് ഹോംസിന്റെ പാര്‍പ്പിട പദ്ധതിയായ അസറ്റ് രംഗോലി മൂന്നാം സ്ഥാനം നേടി. കൊറോണ വാരിയേഴ്സ് അച്ചീവ്മെന്റ് വിഭാഗത്തില്‍ അസറ്റ് ഹോംസ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
TAGS: Confident Group |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച