സ്റ്റാർട്ടപ്പ് വില്ലേജ് പദ്ധതി : ആരംഭിച്ചത് 15,000 സംരംഭങ്ങൾ

Posted on: January 9, 2021

ആലപ്പുഴ : വനിതകള്‍ക്കു ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതിക്ക് വന്‍ സ്വീകാര്യത. മൂന്നു വര്‍ഷംകൊണ്ടുതന്നെ 15,055 എണ്ണം തുടങ്ങിക്കഴിഞ്ഞു. 26,034 സംരംഭങ്ങള്‍ ആരംഭിക്കാനാണു ലക്ഷ്യമിട്ടത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതി കുടുംബശ്രീവഴിയാണ് നടപ്പാക്കുന്നത്. ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത ഒരു ബ്ലോക്കിലാണിതു നടപ്പാക്കുന്നത്. സാധാരണക്കാരായ സ്ത്രീകള്‍ക്കു വരുമാനമാര്‍ഗം കണ്ടെത്താനാണു പദ്ധതി. കൃഷിയും മൃഗസംരക്ഷണവുമൊഴികെയുള്ള മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാം. ഇതിലൂടെയാണ് മൂന്നു വര്‍ഷംകൊണ്ട് 15,055 സംരംഭങ്ങള്‍ പൂര്‍ത്തീകരണത്തിലെത്തിയത്.