കെ.എം.എ. ലീഡര്‍ഷിപ്പ് പുരസ്‌കാരം കൈമാറി

Posted on: November 16, 2020

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ.) ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ലീഡര്‍ഷിപ്പ് പുരസ്‌കാര വിതരണവും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തെ നിര്‍വഹിച്ചു. എല്‍.ഐ.സി. ചെയര്‍മാന്‍ എം.ആര്‍. കുമാര്‍ മാനേക്കന്റ് ലീഡര്‍ഷിപ്പ് പുരസ്‌കാരം ഏറ്റുവാങ്ങി.

കോവിഡ് ബാധിച്ച് രാജ്യത്ത് 1.27 ലക്ഷം പേര്‍ മരിച്ചിട്ടുണ്ടെങ്കിലും കേവലം ഒരു ശതമാനത്തിനു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നതെന്ന് എം.ആര്‍.കുമാര്‍ മറുപടി പ്രസംഗത്തില്‍
പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു കോടി പുതിയ ഇന്‍ഷുറന്‍സ് പോളിസികളാണ്
ലക്ഷ്യമിടുന്നതെന്നും അറിയിച്ചു.

ഈ വര്‍ഷത്തെ പദ്ധതിക അനാവരണം ചെയ്ത് കെ.എം.എ. പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ ‘ഉത്തരവാദിത്വത്താടെയുള്ള മാനേജ്‌മെന്റിലേക്ക് എന്നതാണ് ഈ വര്‍ഷം കെ .എം.എ.യുടെ പ്രമേയമെന്ന് പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റുമാരായ ജിബു പോള്‍, പ്രസാദ് കെ.പണിക്കര്‍, മാനേജ്‌മെന്റ് ലീഡര്‍ ഷിപ്പ് അവാര്‍ഡ് കമ്മിറ്റി ചെയര്‍എസ്. രാജ്‌മോഹന്‍ നായര്‍, സെക്രട്ടറി ജോമാന്‍ കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

TAGS: KMA |