ലുലു ഗ്രൂപ്പ് ഇ-കൊമേഴ്‌സ് വില്പന കൂട്ടുമെന്ന് എം എ യൂസഫലി

Posted on: October 14, 2020

കൊച്ചി : കോവിഡ് സാഹചര്യങ്ങളോട് ലുലു ഗ്രൂപ്പ് പൊരുത്തപ്പെട്ടു തുടങ്ങിയെന്നും നാല്-അഞ്ച് മാസങ്ങള്‍കൊണ്ട് ഇ-കൊമേഴ്‌സ് മേഖലയില്‍ വളര്‍ച്ച നേടാനായിട്ടുണ്ടെന്നും ചെയര്‍മാന്‍ എം.എ. യൂസഫലി. നിലവില്‍, മൊത്തം വില്പനയുടെ 11 ശതമാനം ഇ-കൊമേഴ്സ് വഴിയാണ്. അത് 20 ശതമാനത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കൊച്ചിയുടെ 123-ാം വാര്‍ഷിക സമ്മേളനത്തില്‍ ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടാന്‍ ബിസിനസുകാര്‍ തയ്യാറായിരിക്കണം. എല്ലാത്തിനെയും എതിര്‍ക്കുന്ന മനോഭാവം മാറ്റേണ്ട സമയമായി. തൊഴിലൊരുക്കാന്‍ സ്വകാര്യ മേഖലയുടെ കൂടി സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ചേംബര്‍ പ്രസിഡന്റ് സണ്ണി എല്‍. മലയില്‍, വൈസ് പ്രസിഡന്റ് അക്ഷയ് അഗര്‍വാള്‍, കമ്മിറ്റി അംഗം വികാസ് അഗര്‍വാള്‍ എന്നിവരും സംസാരിച്ചു.

 

TAGS: Lulu Group |