അധിക വായ്പ കെഎഫ്‌സി തയാറെന്ന് തോമസ് ഐസക്

Posted on: July 7, 2020

കൊച്ചി : കെഎഫ്‌സിയില്‍ നിന്നു വായ്പയെടുത്ത ചെറുകിട വ്യവസായികള്‍ക്ക് ഈടില്ലാതെ 600 കോടി കൂടി അധിക വായ്പ നല്‍കാന്‍ അനുവദിക്കാന്‍ തയാറെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കേന്ദ്രത്തിന്റെ അധിക വായ്പ പദ്ധതിയില്‍ (ഇസിഎല്‍ജിഎസ്) കെഎഫ്‌സിയെ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.

കെഎഫ്‌സി ഇതിനകം 3000 കോടി കടം കൊടുത്തിട്ടുണ്ട്. അതിന്റെ 20 ശതമാനം വരുന്ന 300 കോടി കൂടി അധിക വായ്പ നല്‍കാന്‍ കഴിയും. ഇക്കാര്യം ചൂണ്ടിക്കാട്ടി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനു കത്തയച്ചു.