വടക്കേവിള സർവീസ് സഹകരണ ബാങ്ക് ശാഖയുടെ ഉദ്ഘാടനം ഓൺലൈനിൽ

Posted on: June 25, 2020

തിരുവനന്തപുരം : കൊല്ലം വടക്കേവിള സർവീസ് സഹകരണ ബാങ്ക് പുതിയ ശാഖയുടെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ പരമാവധി ഒഴിവാക്കാനും യോഗങ്ങൾ വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിക്കാനുമുള്ള സർക്കാർ തീരുമാനത്തെ മാനിച്ച് കണ്ടോലിൽ ശാഖയുടെ ഉദ്ഘാടനം ഓൺലൈനായി നടത്താനുള്ള വടക്കേവിള സർവീസ് സഹകരണ ബാങ്കിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ഇത്തരത്തിൽ ഓൺലൈനായി ഉദ്ഘാടനം നടത്തുന്നതെന്ന് ബാങ്ക് പ്രസിഡന്റ് എ.അജിത്ത് കുമാർ പറഞ്ഞു. കൗണ്ടർ ഉദ്ഘാടനം കൊല്ലം മേയർ ഹണി ബെഞ്ചമിനും ലോക്കർ ഉദ്ഘാടനം എം.നൗഷാദ് എംഎൽഎയും വിദ്യാഭ്യാസ അവാർഡ് വിതരണം ആർ. രാമചന്ദ്രൻ എംഎൽഎയും ആദ്യ നിക്ഷേപം സ്വീകരിക്കൽ നോർക്കാ റൂട്ട്‌സ് വൈസ് ചെയർമാൻ കെ.വരദരാജനും നിർവഹിച്ചു.