സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്‌സിന്റെ വസ്ത്രനിര്‍മാണ യൂണിറ്റ്

Posted on: May 22, 2020

തിരുവനന്തപുരം : വസ്ത്രനിര്‍മാണരംഗത്ത് കേരളത്തില്‍ വന്‍ നിക്ഷേപത്തിന് കല്യാണ്‍ സില്‍ക്‌സ് പദ്ധതി തയ്യാറാക്കുന്നു. മധ്യകേരളത്തില്‍ വസ്ത്രനിര്‍മാണ സംരംഭം തുടങ്ങുമെന്ന് കല്യാണ്‍ സില്‍ക്‌സ് ഉടമ ടി. എസ്. പട്ടാഭിരാമന്‍ മന്ത്രി ഇ. പി. ജയരാജനെ നേരിട്ട് അറിയിച്ചു.

തുടക്കത്തില്‍ 100 പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. തുടര്‍ന്ന് ആയിരത്തിലധികം പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനമായി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ത്തന്നെ കല്യാണിന് ഭൂമി കണ്ടെത്തി നല്‍കുമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി ഇ. പി. ജയരാജന്‍ അറിയിച്ചു

TAGS: Kalyan Silks |