കോവിഡ് പ്രതിരോധം : കേരളത്തിന് കൂടുതൽ സഹായം എത്തുന്നതായി മുഖ്യമന്ത്രി

Posted on: April 20, 2020

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോവിഡ് പ്രതിരോധത്തിനുമായി കൂടുതൽ സഹായം എത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2000 കൊവിഡ് പ്രൊട്ടക്ഷൻ ഷീൽഡുകൾ സഹായമായി നൽകുമെന്നറിയിച്ചു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

രാംകോ സിമന്റ്സ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ ഉപകരണങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. 48,31, 681 രൂപയുടെ ഉപകരണങ്ങളാണ് രാംകോ സിമന്റ്സ് സംസ്ഥാനത്തിന് കൈമാറിയത്. കൊവിഡ് ചികിത്സാ രംഗത്തു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി 500 പിപിഇ കിറ്റുകൾ കൈമാറുമെന്ന് മാധ്യമം ദിനപത്രം സിഇഒ പി.എം സാലിഹ്, എഡിറ്റർ ഒ. അബ്ദുറഹ്മാൻ എന്നിവർ അറിയിച്ചിട്ടുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസും ഫൗണ്ടേഷനും അഞ്ച് കോടി രൂപ ദുരിതാശ്വാസ നിധയിലേക്ക് നൽകി. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിനൊപ്പമുണ്ടെന്ന് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നീത അംബാനിയും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ 112.79 കോടി രൂപയും സഹകരണ വകുപ്പ് മുഖാന്തിരം 94.71 കോടി രൂപയും നേരിട്ട് 18.08 കോടി രൂപയും നൽകി. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 1 കോടി രൂപ നൽകി. പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക് 87 ലക്ഷം രൂപ. കൂടാതെ പ്രവാസി വ്യവസായികൾക്ക് പ്രത്യേക പലിശരഹിത സ്വർണ്ണ വായ്പ അനുവദിക്കുന്നതിന് 100 കോടി രൂപ മാറ്റി വയ്ക്കാൻ തീരുമാനിച്ചതായും ബാങ്ക് അറിയിച്ചു.

നദ്വത്തുൽ മുജാഹിദിൻ പ്രസിഡണ്ട് ടി.പി. അബ്ദുള്ളകോയ മദനി സംഘടനയുടെ കീഴിലുള്ള സ്ഥാപനങ്ങൾ ഐസലേഷൻ ആവശ്യങ്ങൾക്ക് വിട്ടുനൽകാമെന്ന് അറിയിച്ചു. അദ്ദേഹം 20 ലക്ഷം രൂപ സംഭാവന നൽകിയിട്ടുമുണ്ട്.

നാടക പ്രവർത്തകരുടെ സംഘടന നാടക് 3.5 ലക്ഷം രൂപ, കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി 5 ലക്ഷം രൂപ, കെഎംസിസി മുൻ പ്രസിഡണ്ട് സി പി എ ബാവഹാജി 10 ലക്ഷം രൂപ, കെ.എസ്.ആർ.ടി.സി പേൻഷനേഴ്സ് ഓർഗനൈസേഷൻ 10 ലക്ഷം രൂപ, കോഴിക്കോട് അത്തോളി ഗ്രാമാപഞ്ചായത്ത് – 10 ലക്ഷം രൂപ, കോഴിക്കോട് എരഞ്ഞിക്കൽ പി.വി.എസ് ഹൈസ്‌കൂൾ വിദ്യാർഥികൾ 58,350 രൂപ,

സി പി ഐ എം പേരൂർക്കട ഏരിയ 51,000 രൂപ, സുപ്രീം ഏജൻസീസ് കോട്ടക്കൽ, മലപ്പുറം 20 ലക്ഷം രൂപ, കുന്നത്തൂർ ശ്രീദുർഗ ദേവി ക്ഷേത്ര സമിതി, ആലപ്പുഴ 1 ലക്ഷം രൂപ, ജി വേണുലാൽ അമ്പലപ്പുഴ ഗ്രമപഞ്ചായത്ത് പ്രസിഡൻറ് 11,220 രൂപ, ഡോ. ആർ ശ്രീകുമാർ, അമ്പലപ്പുഴ 7500 രൂപ, കാരവല്ലൂർ കൊല്ലം ഗ്രമപഞ്ചായത്ത് 7 ലക്ഷം, കാരവല്ലൂർ ഗ്രാമപഞ്ചായത്തംഗങ്ങൾ ചേർന്ന് 31,600 രൂപ, ഏഴുപുന്ന ഉൾനാടൻ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം അരൂർ 1 ലക്ഷം രൂപ,

ട്രാൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ് കമ്പനി 10 ലക്ഷം രൂപ, കെ എസ് ആർ ടി സി പെൻഷൻനേർ ഓർഗനൈസേഷൻ 10 ലക്ഷം രൂപ, കേരള ഗ്രമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻസ് ഓർഗനൈസേഷൻ 11,15,000 രൂപ, ആലപ്പുഴയിലെ സ്വാതി ജി. വിഷുക്കൈനീട്ടമായി ലഭിച്ച 1500 രൂപയും നൽകി.