ഫാക്ടില്‍ ഉത്പാദനം തുടരും

Posted on: April 18, 2020

കൊച്ചി : ലോക്ഡൗണ്‍ കാലത്തും ഉത്പാദനം നടത്തുന്നുണ്ടെന്ന് പൊതുമേഖലാ സ്ഥാപനമായ ഫാക്ട് അറിയിച്ചു. ആവശ്യ സര്‍വീസ് പട്ടികയില്‍ വരുന്നതാണ് കമ്പനിയുടെ ഉത്പന്നമായ വളം.
എല്ലാ തരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും എടുത്താണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. എല്ലാ ജീവനക്കാര്‍ക്കും മാസ്‌ക് ലഭ്യമാക്കിയിട്ടുണ്ട്. ഓഫീസും വാഹനങ്ങളും പതിവായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്.

കൂടാതെ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൈ കഴുകാനുള്ള സൗകര്യം ഏലൂര്‍ നിവാസികള്‍ക്ക് ഏര്‍പ്പെടുത്തി. പഞ്ചായത്ത് മുനിസിപ്പാലിറ്റി സമൂഹ അടുക്കളയിലേക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കിയെന്നും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടക്കമുള്ള പൊതു ഇടങ്ങള്‍ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു.

TAGS: FACT |