പൊലീസ് സേനയ്ക്ക് ആദരവുമായി ക്രെഡായ് കൊച്ചി

Posted on: April 15, 2020

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്ഷീണം പ്രയത്‌നിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രെഡായ് കൊച്ചി വിഷു സ്പെഷ്യല്‍ പാലട വിതരണം ചെയ്തു. കൊച്ചി കമ്മീഷണര്‍, എസ്.പി ഓഫീസുകളിലും ജില്ലയിലെ 66 പൊലീസ് സ്റ്റേഷനുകളിലും അഞ്ച് ലിറ്റര്‍ വീതം പായസമാണ് ക്രെഡായ് വിതരണം ചെയ്തത്. പായസ വിതരണത്തിന്റെ ഉദ്ഘാടനം കൊച്ചി അഡീഷണല്‍ കമ്മീഷണറും ഡി ഐ ജിയുമായ കെ.പി. ഫിലിപ്പിന് നല്‍കി നിര്‍വഹിച്ചു.

ക്രെഡായ് കൊച്ചി പ്രസിഡന്റും ട്രൈന്‍ ഹോള്‍ഡിങ്സ് സി എം ഡിയുമായ രവി ജേക്കബ്, സെക്രട്ടറിയും പ്രൈം മെറിഡിയന്‍ എം ഡിയുമായ രവി ശങ്കര്‍, അബാദ് ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി ഡോ. നജീബ് സക്കറിയ, നോയല്‍ വിലാസ് & അപ്പാര്‍ട്ട്‌മെന്റ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ ജോണ്‍ തോമസ്, ചാക്കോളാസ് ഹാബിറ്റാറ്റ്‌സ് മാത്തന്‍ ചാക്കോള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS: Credai |