ആവശ്യമുളളവര്‍ക്ക് റീചാര്‍ജ് ലഭ്യമാക്കുന്നതിനായി വോഡഫോണ്‍ ഐഡിയയുടെ റീചാര്‍ജ് ഫോര്‍ ഗുഡ് പ്രോഗ്രം

Posted on: April 11, 2020

കൊച്ചി: ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഓണ്‍ ലൈന്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കാത്ത സുഹൃത്തുക്കളെ സഹായിക്കാന്‍ വോഡഫോണ്‍ ഐഡിയ റീചാര്‍ജ് ഫോര്‍ ഗുഡ് പ്രോഗ്രാം അവതരിപ്പിച്ചു. ഓണ്‍ലൈന്‍ റീചാര്‍ജിനായി ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവര്‍ക്കും ഇത് എങ്ങനെ ചെയ്യണം എന്ന് അറിയാത്തവര്‍ക്കും സഹായം നല്‍കാന്‍ പദ്ധതി ഗുണകരമാകും. ഇത്തരത്തില്‍ റീചാര്‍ജ് ചെയ്തു സഹായിക്കുന്ന നിലവിലെ വോഡഫോണ്‍, ഐഡിയ ഉപഭോക്താക്കള്‍ക്ക് റീചാര്‍ജിന്റെ ആറു ശതമാനം വരെ കാഷ് ബാക്കും നല്‍കും.

മൈ വോഡഫോണ്‍ ആപ്, മൈ ഐഡിയ ആപ് എന്നിവയിലൂടെ ഏതു വോഡഫോണ്‍, ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും റീചാര്‍ജ് ചെയ്ത് കൊടുക്കാനാവും. റീചാര്‍ജ് മൂല്യമനുസരിച്ച് റീചാര്‍ജ് ചെയ്ത ഉപഭോക്താവിന് കാഷ് ബാക്ക് ലഭിക്കും. ഏപ്രില്‍ 30 വരെ ഈ ആനുകൂല്യം ലഭ്യമാകും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരവധി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് റീചാര്‍ജിനായി പുറത്തു പോകാനാവാത്ത അവസ്ഥയുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോണ്‍ ഐഡിയ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അവിനീഷ് ഖോസ്ല പറഞ്ഞു. അനിശ്ചിതത്വത്തിന്റേതായ ഈ വേളയില്‍ ഒരു ടെലികോം കമ്പനി എന്ന നിലയില്‍ തടസമില്ലാത്ത കണക്ടിവിററി ലഭ്യമാക്കുവാന്‍ തങ്ങള്‍ സ്ഥിരമായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS: Vodafone - Idea |