വോഡഫോണ്‍ ഐഡിയയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി സര്‍ക്കിള്‍ പ്രവര്‍ത്തനങ്ങള്‍ ക്ലസ്റ്റര്‍ തലത്തിലേക്കു മാറ്റുന്നു

Posted on: May 21, 2020

കൊച്ചി: രാജ്യവ്യാപകമായ 4ജി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി വോഡഫോണ്‍ ഐഡിയ സര്‍ക്കിള്‍ അടിസ്ഥാനത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്ലസ്റ്റര്‍ തലത്തിലേക്കു പുനസംഘടിപ്പിക്കുന്നു. വിപണിയില്‍ കൂടുതല്‍ മല്‍സരാധിഷ്ഠിതമായി തുടരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പഞ്ചാബ്. ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു &് കാശ്മീര്‍, ലഡാക്, ഡെല്‍ഹിയും രാജസ്ഥാനും, യുപി ഈസ്റ്റും യുപി വെസ്റ്റും, അസമും നോര്‍ത്ത് ഈസ്റ്റും, കോല്‍ക്കോത്തയും ബംഗാളിന്റെ മറ്റു ഭാഗങ്ങളും, ഒഡീഷ, ബീഹാറും ഝാര്‍ഖണ്ഡും, കര്‍ണാടക, ആന്ധ്രാ പ്രദേശും തെലുങ്കാനയും, കേരളവും തമിഴ്നാടും, മധ്യപ്രദേശും ഛത്തീസ്ഗഡും, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്രയും ഗോവയും തുടങ്ങിയവയായിരിക്കും 10 ക്ലസ്റ്ററുകള്‍.

വിവിധ പ്രവര്‍ത്തനങ്ങളും ബിസിനസും ഇതിന്റെ ഭാഗമായി കൂടുതല്‍ കാര്യക്ഷമത ലഭ്യമാക്കും വിധം പ്രത്യേക വിഭാഗങ്ങളിലേക്കു മാറ്റുമെന്നും സൂചനയുണ്ട്. 2020 ജൂണോടു കൂടി നെറ്റ്വര്‍ക്ക് സംയോജനം പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്ന നിലയിലാണ് നീക്കങ്ങള്‍ നടക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് ലയനം നടത്തിയ വോഡഫോണ്‍ ഐഡിയ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ഇരട്ടിപ്പ് ഇല്ലാതാക്കാനും ഉപഭോക്താക്കളുടെ യാത്ര ലളിതമാക്കാനുമുള്ള ശ്രമങ്ങളിലായിരുന്നു.

കഴിഞ്ഞ 12-18 മാസങ്ങളില്‍ മുതിര്‍ന്ന തലങ്ങളിലുള്ളത് അടക്കം നിരവധി ഒഴിവുകള്‍ സ്ഥാനക്കയറ്റങ്ങളിലൂടെ നികത്തുകയും ചെയ്തിരുന്നു. ഡാറ്റ, വോയ്സ് എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും വിധമാണ് ഐഡിയ വോഡഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

TAGS: Vodafone - Idea |