റെക്കോഡ് വിറ്റുവരവുമായി ഫാക്ട്

Posted on: April 2, 2020

കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് നേട്ടം. ഇക്കാലയളവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 2,750 കോടി രൂപ കമ്പനിക്ക് നേടാനായി. 11,29 ലക്ഷം ടണ്‍ രാസവളങ്ങള്‍ ഇക്കാലയളവില്‍ വിറ്റഴിച്ചു. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്പനയാണിത്.

8.34 ലക്ഷം ടണ്‍ ഫാക്ടം ഫോസിന്റെ വില്‍പ്പന കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ്. 2.35 ലക്ഷം ടണ്‍ അമോണിയം സള്‍ഫേറ്റിന്റെ വില്‍പ്പനയും കഴിഞ്ഞ 19 വര്‍ഷത്തെ റെക്കോഡ് വില്‍പ്പനയാണ്. 120 ടണ്‍ ബയോ ഫെര്‍ട്ടിലൈസര്‍ വില്‍ക്കാനും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫെര്‍ട്ടിലൈസറുമായി ധാരണാപത്രം ഇക്കാലയളവില്‍ ഒപ്പുവയ്ക്കാനും സാധിച്ചു. കോവിഡ് ഭീഷണിക്കിടയിലും മാര്‍ച്ച് മാസത്തില്‍ 66,034 ടണ്‍ രാസവളങ്ങള്‍ വിറ്റഴിച്ചു.

TAGS: FACT |