കേന്ദ്ര സ്മാര്‍ട് സിറ്റി : കൊച്ചിയുടെ റാങ്ക് 21

Posted on: March 19, 2020


കൊച്ചി : കേന്ദ്ര സ്മാര്‍ട് സിറ്റഇ പദ്ധതി നടത്തിപ്പില്‍കൊച്ചി രാജ്യത്ത് 21-ാം സ്ഥാനത്ത്. സ്മാര്‍ട്ട് സിറ്റി നഗരങ്ങളുടെ ആദ്യ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായി ഇടം നേടിയ കൊച്ചി പിന്നീട് പദ്ധതി ആസൂത്രണത്തിലും പുരോഗതിയിലും ഏറെ പിന്നിലായിരുന്നു. 100 നഗരങ്ങളിലാണ് പദ്ധതിയിലുള്ളത്.

ഏറെക്കാലം ഇഴഞ്ഞ ടെന്‍ഡര്‍ നടപടി കാര്യക്ഷമമാക്കിയതോടെയാണു കൊച്ചിയുടെ മുന്നേറ്റം വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികളുടെ തുക അടിസ്ഥാനമാക്കിയാണ് കേന്ദ്ര നഗര വികസന മന്ത്രാലയം റാങ്കിംഗ് നിശ്ചയിക്കുന്നത്.

നിലവില്‍ പദ്ധതി തുകയുടെ 65 ശതമാനം തുക ചെലവഴിച്ചുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) അറിയിച്ചു. എറണാകുളം മാര്‍ക്കറ്റ് നവീകരണം പശ്ചിമ കൊച്ചിയിലെ ഭവന പദ്ധതികള്‍ എന്നിവയ്‌ക്കെല്ലാം കരാര്‍ നല്‍കാനുണ്ട്. സ്ഥലം ലഭ്യമാക്കലും കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതും അടക്കം പല പ്രതിസന്ധികളും സിഎസ്എംഎല്‍ നേരിട്ടതായി സിഇഒ അല്‍മേഷ് കുമാര്‍ ശര്‍മ പറഞ്ഞു. കരാര്‍ നല്‍കാനുള്ള പല പദ്ധതികളുടെയും ടെന്‍ഡര്‍ നടപടി അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.