സ്മാർട്‌സിറ്റിയിൽ മൂന്നാമത്തെ ഐടി കമ്പനി 7നോഡ്‌സ്

Posted on: June 16, 2016

7-nodes-Big

കൊച്ചി : സ്മാർട്‌സിറ്റിയിലെ മൂന്നാമത്തെ ഐടി കമ്പനി – 7നോഡ്‌സ് ആദ്യ ഐടി ടവറിൽ ജൂൺ 17 ന് പ്രവർത്തനമാരംഭിക്കും. വെബിലും മൊബൈലിലുമായി ചെറുകിട, ഇടത്തര, വൻകിട വ്യവസായസ്ഥാപനങ്ങൾക്ക് വൈവിധ്യമാർ നൂതന ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനിയാണ് 7നോഡ്‌സ്.

കൊച്ചിയിൽ പുതിയ ഓഫീസ് തുറക്കുന്നതിൽ ഏറെ സന്തോഷമുണ്ടെ് 7നോഡ്‌സ് സിഇഒ നെബു കെ. ഏബ്രഹാം പറഞ്ഞു. ഐടി ഉൾപ്പെടെയുള്ള വ്യവസായ മേഖലകളിൽ കൊച്ചി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇവിടെ കഴിവും പുരോഗമന ചിന്താഗതിയുമുള്ള നിരവധി യുവാക്കളുണ്ട്. ആ വൈദഗ്ധ്യം പരമാവധി ഉപയോഗിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പുകളും ചെറിയ കമ്പനികളുമാണ് കോർപ്പറേറ്റ് ഐടി ലോകത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്നതെന്നും കേരളത്തെ ഐടിയുടേയും നൂതന സംരഭങ്ങളുടേയും കേന്ദ്രമാക്കുന്നതിൽ ഇവരുടെ പങ്ക് നിർണായകമാണെും സ്മാർട്‌സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോർജ് പറഞ്ഞു. വലിയ ആവേശത്തോടു കൂടി നൂതനത്വത്തെ പിന്തുടരുന്നത് ചെറിയ സ്ഥാപനങ്ങളാണ്. ഇതു കണക്കിലെടുത്ത് വലുതും ചെറുതുമായ കമ്പനികൾക്കാവശ്യമായ ചുറ്റുപാട് ഉറപ്പുവരുത്താൻ സ്മാർട്‌സിറ്റി പ്രതിജ്ഞാബദ്ധമാണെന്നുംഡോ. ബാജു ജോർജ് കൂട്ടിച്ചേർത്തു.