സ്മാർട്ട്‌സിറ്റി ദുബായ് ബിസിനസ് മീറ്റ് ഇന്ന്

Posted on: December 22, 2016

ദുബായ് : കൊച്ചി സ്മാർട്ട്‌സിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് സ്മാർട്ട്‌സിറ്റി ദുബായ് ഇന്ന് ബിസിനസ് മീറ്റ് സംഘടിപ്പിക്കും. രാവിലെ 10 ന് ജുമൈറ എമിറേറ്റ്‌സ് ടവർ ഹോട്ടലിലെ ഗോഡോൾഫിൻ ബാൾറൂമിലാണ് ബിസിനസ്മീറ്റ്.

ദുബായ് ഹോൾഡിംഗ്‌ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഹമ്മദ് ബിൻ ബ്യാത്ത് മുഖ്യാതിഥിയായിരിക്കും. യുഎഇയിലെ പ്രമുഖ വ്യവസായികളും സംരംഭകരും ബിസിനസ്മീറ്റിൽ പങ്കെടുക്കും.