കെ എം എ പ്രത്യേക ജനറല്‍ബോഡിയും സായാഹ്ന പ്രഭാഷണങ്ങളും നീട്ടിവെച്ചു

Posted on: March 14, 2020

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) മാര്‍ച്ച് 17ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രത്യേക ജനറല്‍ബോഡി യോഗവും ഈ മാസത്തെ രണ്ട് സായാഹ്ന പ്രഭാഷണ പരിപാടികളും നീട്ടിവെച്ചതായി കെ എം എ പ്രസിഡന്റ് ജിബു പോള്‍ അറിയിച്ചു. കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റേയും കൊച്ചി കോര്‍പറേഷന്റേയും നിര്‍ദ്ദേശങ്ങളെ മാനിച്ചാണ് പരിപാടി നീട്ടിയത്.

TAGS: KMA |