വിമന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് നടത്തി

Posted on: March 6, 2020

കൊച്ചി : വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യാന്‍ മടിച്ച കാലഘട്ടം കേരളത്തില്‍ പോലും ഉണ്ടായിരുന്നുവെന്ന് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. എന്‍. രാഘവന്‍. വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ വകുപ്പുകളില്‍ നിയമിക്കുന്നതിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തന്നോടൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വിമന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെല്ലുവിളികളെ തരണം ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയണം. രാജ്യത്തെ സാമ്പത്തിക മേഖല, ബാങ്കിംഗ്, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലെല്ലാം വനിതകള്‍ കഴിവ് തെളിയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും തുല്യത ഇന്നും ഏറെ അകലെയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു മുത്തുമണി പറഞ്ഞു. കെ. എം. എ പ്രസിഡന്റ് ജിബു പോള്‍ അധ്യക്ഷനായിരുന്നു. വിമന്‍ മാനേജേഴ്‌സ് ഫോറം ചെയര്‍പേഴ്‌സണ്‍ എല്‍. നിര്‍മല, കാത്തലിക് സിറിയന്‍ ബാങ്ക് സിഐഎസ്ഒ ബി. പി. ബബിത, യോഗ ശ്രുതി മേധാവി സുദക്ഷിണ തമ്പി, എസ്. ആര്‍. നായര്‍, നിഷ ജോസ് കെ. മാണി, ബിബു പുന്നൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGS: KMA |