പൊട്ടച്ചിറ അറബിക് കോളേജിന് ഒരു കോടി നൽകുമെന്ന് എം. എ. യൂസഫലി

Posted on: February 12, 2020

ചെർപ്പുളശ്ശേരി : പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി അറിയിച്ചു. കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മത വിജ്ഞാനം മാനവിക നന്മയ്ക്ക് ഉപയോഗിക്കാവുന്നതാവണമെന്ന് എം. എ. യൂസഫലി പറഞ്ഞു. ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സനദ്ദാന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

സ്മസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.150 പണ്ഡിതർക്ക് അൻവരി ബിരുദ വിതരണം സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസല്യാർ നിർവഹിച്ചു.