500 കോടിയുടെ ഭക്ഷ്യസംസ്‌കരണ കേന്ദ്രവുമായി ലുലു

Posted on: January 11, 2020

കൊച്ചി : പ്രമുഖ വ്യവസായി എം. എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലുഗ്രൂപ്പ് കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ 500 കോടി രൂപ മുതല്‍ മുടക്കില്‍ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രം സ്ഥാപിക്കും.
അസെന്‍ഡ് സംഗമത്തില്‍ ലുല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫലി ഇതു സംബന്ധിച്ച ധാരണാ പത്രം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അത്യാധുനിക മെഷിനറികളോടെയുള്ള ഫാക്ടറിയായിരിക്കും കളമശ്ശേരിയില്‍ തുടങ്ങുക.

TAGS: LULU |