ലുലുവിന്റെ നേതൃത്വത്തില്‍ ലണ്ടനിലെ ഗ്രേറ്റ് സ്‌കോട്ട്‌ലന്‍ഡ് യാഡ് തുറന്നു

Posted on: December 7, 2019

ലണ്ടന്‍ : ദി ഗ്രേററ് സ്‌കോട്ട്‌ലന്‍ഡ് യാഡ് ഹോട്ടലിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വിന്റി 14 ഹോള്‍ഡിംഗ്‌സിന് യു. കെ. യില്‍ 30 കോടി പൗണ്ടിന്റെ (2807 കോടിയിലേറെ രൂപ ) നിക്ഷേപമായി. സ്‌കോട്ട്‌ലന്‍ഡ് യാഡ് പോലീസിന്റെ പേരില്‍ പ്രസിദ്ധമായ ഈ മന്ദിരം 2015- ലാണ് ട്വിന്റി 14 ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കിയത്. വ്യാഴാഴ്ചയായിരുന്നു ഹോട്ടലിന്റെ ഉദ്ഘാടനം. അത്യാധുനിക ശൈലിയില്‍ നവീകരിച്ച കെട്ടിടം ഒമ്പത് മുതല്‍ സന്ദര്‍ശകരെ സ്വീകരിക്കും. 1,025 കോടി രൂപയ്ക്കാണ് വിശ്വവിഖ്യാതമായ ഈ കെട്ടിടം ട്വിന്റി 14 ഹോള്‍ഡിംഗ്‌സ് വാങ്ങിയത്. അതിന് ശേഷം 512 കോടി രൂപ നവീകരണത്തിനായി ചെലവാക്കി.

93,000 ചതുരശ്ര അടി വലിപ്പത്തില്‍ ഏഴു നിലകളിലായി 152 മുറികളും 16 സ്യൂട്ടുകളും രണ്ട് ബെഡ്‌റൂം ടൗണ്‍ഹൗസ് വി.ഐ.പി. സ്യൂട്ടുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഹോട്ടല്‍. 120 സീറ്റുകളുള്ള കോണ്‍ഫറന്‍സ് റൂമും പ്രത്യേകതയാണ്.