ലുലു ഫാഷന്‍ വീക്ക് 24 മുതല്‍

Posted on: April 17, 2019

കൊച്ചി : ലുലു ഫാഷന്‍ വീക്കിന്റെ നാലാമത്തെ പതിപ്പ് ഏപ്രില്‍ 24 ന് ആരംഭിക്കും. 28 വരെ ഇടപ്പള്ളി ലുലു മാളിലാണ് ഫാഷന്‍ വീക്ക് അരങ്ങേറുക.

ഫാഷന്‍ കൊറിയോഗ്രാഫറായ ഉത്സവ് ധൊലാകിയയാണ് ഫാഷന്‍ വീക്ക് കൊറിയോഗ്രാഫ് ചെയ്യുന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി ഫാഷന്‍ ഷോകള്‍ സംഘടിപ്പിച്ചും 18 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഉത്സവ് ധൊലാകിയയുടെ കേരളത്തിലെ ആദ്യ കൊറിയോ ഗ്രാഫ് കൂടിയാണ് ലുലു ഫാഷന്‍ വീക്ക്. 50 മുന്‍നിര ബ്രാന്‍ഡുകളുടെ സ്പ്രിംഗ് / സമ്മര്‍ വസ്ത്രങ്ങളുടെ അപൂര്‍വ ശേഖരങ്ങളാണ് ഇത്തവണ ലുലു ഫാഷന്‍ വീക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5 ദിവസങ്ങളിലായി 30 പ്രത്യേകമായ ഫാഷന്‍ ഷോകള്‍, ഫാഷന്‍ ഫോറം, ലുലു ഫാഷന്‍ അവാര്‍ഡുകള്‍ എന്നിവയാണ് നാലാമത്തെ എഡിഷന്റെ പ്രത്യേകതകള്‍.

ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്കായി 26-ന് ഹോട്ടല്‍ മാരിയറ്റില്‍ നടത്തുന്ന ലുലു ഫാഷന്‍ ഫോറത്തില്‍, ഫാഷന്‍ ലൈഫ് സ്റ്റൈല്‍ രംഗത്തെ പ്രഗത്ഭരുമായി നേരിട്ട് സംവദിക്കാന്‍ അവസരമുണ്ട്.

28 ന് ലുലു മാളില്‍ ഫാഷന്‍ അവാര്‍ഡും വിതരണം ചെയ്യും. ഹോട്ടല്‍ മാരിയറ്റില്‍ നടന്ന പത്ര സമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം. എ നിഷാദ് ലുലു ഫാഷന്‍ വീക്കിന്റെ ലോഗോ കൊറിയോഗ്രാഫര്‍ ഉത്സവ് ധൊലാകിയയ്ക്കും ബ്ലാക്‌ബെറി മാര്‍ക്കറ്റിംഗ് തലവനായ രമേശ് കൗശികിനും നല്‍കി പ്രകാശനം ചെയ്തു. ലുലു ഗ്രൂപ്പിന്റെ കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിക് കാസിം, ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബയിംഗ് മാനേജര്‍ ദാസ് ദാമോദരന്‍ എന്നിവരും പങ്കെടുത്തു.

TAGS: LULU |