ലുലു സൗഭാഗ്യോത്സവത്തിന് തുടക്കം

Posted on: August 23, 2019

കൊച്ചി : ലുലു മാളില്‍ സൗഭാഗ്യോത്സവം. ഉദ്ഘാടനം സിനിമാ താരങ്ങളായ ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ നിര്‍വഹിച്ചു. ലുലു റീട്ടെയില്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബയിംഗ് മാനേജര്‍ ദാസ് ദാമോദന്‍ എന്നിവര്‍ പങ്കെടുത്തു. വിശാലമായ ശ്രേണിയിലുള്ള വിഭാഗങ്ങളിലും ഉത്പന്നങ്ങളിലും ഉടനീളം കുറഞ്ഞ വിലയോടുകൂടി വില്‍പ പ്രതീക്ഷിക്കാം. മെഗാ ഡിസ്‌കൗണ്ട്, വമ്പന്‍ വിലക്കുറവ്, 0% പലിശ ഇഎംഐകള്‍ തുടങ്ങി ആവേശകരമായ ഓഫറുകള്‍ എന്നിവ ലഭിക്കും.

ഈ വര്‍ഷത്തേക്കുള്ള ബംപര്‍ സമ്മാനമായി മഹീന്ദ്ര എക്‌സ് യുവി 300 നല്‍കും. ഓരോ ഷോപ്പ് പ്രവൃത്തി സമയത്തും ഓരോ ഹീറോ പ്ലെഷര്‍ പ്ലസ് നേടാനുള്ള അവസരവുമുണ്ട്. കുറഞ്ഞത് 1000 രൂപയ്ക്ക് ഷോപ്പ് ചെയ്യുമ്പോള്‍, എസ്എംഎസ് വഴി ഓണ്‍ലൈന്‍ കൂപ്പണ്‍ കോഡ് ലഭിക്കും. വിജയികളെ ഓണ്‍ലൈന്‍ ഗ്രാന്‍ഡ് ലക്കി ഡ്രോ വഴി വില്‍പനയ്ക്കു ശേഷം പ്രഖ്യാപിക്കും.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു എക്‌സ്പ്രസ് ഫ്രെഷ് മാര്‍ക്കറ്റ്, തൃപ്രയാര്‍ എന്നിവിടങ്ങളില്‍ ലുലു സൗഭാഗ്യോത്സവം ഓഫറുകള്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 15 ന് അവസാനിക്കും.