സിഡ്ബി സമ്പര്‍ക്ക് പരിപാടി

Posted on: January 1, 2020


മൈക്രോ, സ്‌മോള്‍, , മീഡിയം വ്യവസായ സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ വിപണന സംവിധാനങ്ങള്‍ പരിചയപ്പെടുത്താന്‍ കേരളസര്‍ക്കാരുമായി സഹകരിച്ച് സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പമെന്റ് ബാങ്ക് ഓഫ് ഇന്ത്യ(SIDBI) പ്രത്യേക സമ്പര്‍ക്കപരിപാടി സംഘടിപ്പിച്ചു. ചെറുകിട സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തിയതെന്ന് സിഡ്ബി മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ ഐ.എ.എസ് പറഞ്ഞു.

അരദിവസം നീണ്ടുനിന്ന സമ്പര്‍ക്ക പരിപാടിയില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യേണ്ട വിധം, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവ വിവരിച്ചുകൊണ്ടുള്ള ക്ലാസുകള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍ ചെയര്‍മാന്‍ യു.കെ. സിന്‍ഹ നയിച്ചു. കേരള ഫിനാന്‍സ് അഡിഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, റിസര്‍വ് ബാങ്ക് റീജ്യണല്‍ ഡയറക്ടര്‍ റീനി അജിത്ത്, ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ തലവന്‍മാര്‍, ബാങ്ക് മേലധികാരികള്‍, നബാര്‍ഡ്, വ്യവസായ സംരംഭകര്‍ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തം പരിപാടിക്ക് ലഭിച്ചു.

TAGS: SIDBI |