May 2024
എം.പി. അഹമ്മദ് ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി
Posted on: December 17, 2019
കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരള (എസ്. എഫ്. ബി. സി. കെ.) യുടെ പതിനൊന്നാമത് ബാങ്കിംഗ് എക്സലൻസ് അവാർഡുകളും ബിസിനസ് മാൻ ഓഫ് ദി ഇയർ – 2019 പുരസ്ക്കാരവും വിതരണം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്. ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്ക്കാരം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം. പി. അഹമ്മദ് ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി.
കേരളത്തിലെ ബാങ്കേഴ്സ് ക്ലബ് അവാർഡിൽ കോഴിക്കോട്, ആലപ്പുഴ ക്ലബുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. കൊച്ചി ബാങ്കേഴ്സ് ക്ലബ്, ആലുവ ബാങ്കേഴ്സ് ക്ലബ് എന്നിവ രണ്ടാം സ്ഥാനവും അങ്കമാലി ബാങ്കേഴ്സ് ക്ലബ് മൂന്നാം സ്ഥാനവും നേടി.
എസ്. എഫ്. ബി. സി. കെ. പ്രസിഡന്റ് ജോസ് വി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. യു ബാലൻ കൃഷ്ണൻ റിപ്പോർട്ട് അവതരണവും നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ. ഫെഡറൽ ബാങ്ക് സിഒഒ ശാലിനി വാരിയർ. എബ്രഹാം തര്യൻ, സി. പി. മോഹൻദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: M P Ahammed | Malabar Gold And Diamonds | Malabar Group | State Forum Of Bankers Clubs Kerala |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
S24x7 ഫെസിലിറ്റീസ് മാനേജ്മെന്റ് ഓഫിസുകള്‍ പുനരാരംഭിച്ച് മലബാര്‍ ഗ്രൂപ്പ്
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ മൈന്‍ ഡയമണ്ട് ആന്‍ഡ് ജെംസ്റ്റോണ്‍ ഫെസ്റ്റിവല്‍
മലബാര്‍ ഗോള്‍ഡില്‍ 30 വരെ അക്ഷയ ത്വതീയ ഓഫര്‍
ബെസ്റ്റ് ഓര്ഗനൈസേഷന് ഫോര്‍ വിമന്‍ 2023 അവാര്‍ഡിന് മലബാര്‍ ഗ്രൂപ്പ് അര്‍ഹരായി
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 300-ാം ഷോറൂം യുഎസിലെ ഡാലസില്‍