എം. കെ. കെ. നായര്‍ സ്മാരക പ്രഭാഷണം

Posted on: December 12, 2019

കൊച്ചി : ഫാക്ട് മുന്‍ മാനേജിംഗ് ഡയറക്ടറായ എം. കെ. കെ. നായര്‍ തനിക്കു വരുന്ന ആദ്യ അവസരം തന്നെ ഉപയോഗപ്പെടുത്തുന്ന വ്യക്തിയായിരുന്നുവെന്ന് മേഘാലയ സര്‍ക്കാര്‍ ഉപദേഷ്ടാവ് ഡോ. സി. വി. ആനന്ദ ബോസ്, കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ. എം. എ.) സംഘടിപ്പിച്ച എം. കെ. കെ. നായര്‍ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം എന്നു കേള്‍ക്കുമ്പോള്‍ ലോകം കഥകളിയെ ഓര്‍മിക്കുന്നത് കലകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ എം. കെ. കെ. നായര്‍ വഹിച്ച സംഭാവന കൊണ്ടാണെന്ന് ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ. പി. പത്മകുമാര്‍ പറഞ്ഞു. കെ. എം. എ. പ്രസിഡന്റ് ജിബു പോള്‍ അധ്യക്ഷത വഹിച്ചു. എം. കെ. കെ. നായര്‍ സ്മാരക പ്രഭാഷണ ചെയര്‍മാന്‍ എബ്രഹാം തരിയന്‍, കെ. എം. എ. സെക്രട്ടറി ബിബു പുന്നൂരാന്‍ എന്നിവര്‍ സംസാരിച്ചു.

TAGS: KMA |