ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ദക്ഷിണേന്ത്യന്‍ സമ്മേളനം കൊച്ചിയില്‍

Posted on: November 16, 2019

കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണേന്ത്യന്‍ കൗണ്‍സിലിന്റെ വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ നടക്കും. 18,19 തീയതികളില്‍ കൊച്ചി ഗ്രാന്റ് ഹയാത്തിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം.

ഐ.സി.എ.ഐ. ദേശീയ പ്രസിഡന്റ് പ്രഫുല്ല പി. ഛാജദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.സി.എ.ഐ. വൈസ് പ്രസിഡന്റ് അതുല്‍കുമാര്‍ ഗുപ്ത ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക ചാര്‍ട്ടേഡ് അക്കൗണ്ടന്‍ും എം. പി.യുമായ തോമസ് ചാഴിക്കാടന്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം ബാബു എബ്രഹാം കള്ളിവയലില്‍ എന്നിവര്‍ പങ്കെടുക്കും.
കാനറ ബാങ്ക് ചെയര്‍മാന്‍ ടി. എന്‍. മനോഹരന്‍ അടക്കമുള്ളവര്‍ വിവിധ സെഷനുകള്‍ നയിക്കും. സമ്മേളനത്തിന്റെ ലോഗോയുടെ പ്രകാശനം ഹൈബി ഈഡന്‍ എം. പി. നിര്‍വഹിച്ചു. 59,000 ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും 31,5000-ത്തോളം സി. എ. വിദ്യാര്‍ഥികളും ദക്ഷിണേന്ത്യന്‍ കൗണ്‍സിലിന്റെ കീഴിലാണുള്ളത്.

TAGS: ICAI |