വി-ഗാർഡിന് റീ-ഇമാജിനേഴ്‌സ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ്

Posted on: October 15, 2019

ചെന്നൈയിൽ നടന്ന നാഷണൽ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻറ് നെറ്റ്വർക്ക് കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച റീ-ഇമാജിനേഴ്‌സ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് പുരസ്‌കാരം നേടിയ വി-ഗാർഡ് ടീം (ജോൺ മാത്യു സെബാസ്റ്റ്യൻ, അഞ്ജു സൂസൻ അലക്‌സ്, ഡയാൻ ടിറ്റോ) റാണെ ഗ്രൂപ്പ് എച്ച്ആർ പ്രസിഡൻറ് ആർ. വെങ്കടനാരായണനിൽ നിന്ന് ഏറ്റുവാങ്ങുന്നു.

കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസിന് ചെന്നൈയിൽ നടന്ന നാഷണൽ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻറ് നെറ്റ്വർക്ക് കോൺഫറൻസ് -2019 ലെ റീ-ഇമാജിനേഴ്‌സ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് പുരസ്‌കാരം. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു സ്ഥാപനം ഈ പുരസ്‌കാരം നേടുന്നത്.

വി-ഗാർഡ് ടീം അംഗങ്ങളായ ടാലൻറ് അക്വിസിഷൻ ഹെഡ് ജോൺ മാത്യു സെബാസ്റ്റ്യൻ, മാനേജ്‌മെൻറ് ട്രെയിനി (എച്ച്ആർ) അഞ്ജു സൂസൻ അലക്‌സ്, ഓഫീസർ (എച്ച്ആർ) ഡയാൻ ടിറ്റോ എന്നിവരാണ് പുരസ്‌കാരം നേടിയത്. എച്ച്ആർ രംഗത്തെ മികവ് സംബന്ധിച്ച മത്സരം മൂന്നുഘട്ടങ്ങളായാണ് നടന്നത്. ഐടിസി ലിമിറ്റഡിനാണ് ഒന്നാംസ്ഥാനം.