മൈജി ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഷോറൂം കോഴിക്കോട്ട് പൊറ്റമ്മലില്‍

Posted on: August 29, 2019

കോഴിക്കോട് : മൈജിയുടെ പുതിയ സംരംഭമായ മൈജി-ഫ്യൂച്ചര്‍ ഷോറൂം കോഴിക്കോട് പൊറ്റമ്മലില്‍ 31 ന് രാവിലെ 11 ന് നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. 12,000 ചതുരശ്ര അടിയില്‍ നാല് നിലകളിലായി ഡിജിറ്റല്‍ ലോകത്തെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുകയാണിവിടെ.

മൊബൈല്‍ഫോണ്‍, അക്‌സസ്‌റീസുകള്‍, ടാബാലെറ്റ്, സ്മാര്‍ട്ട് വാച്ച്, ആപ്പിള്‍ സോണ്‍ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫ്സ്റ്റ് ഫോറില്‍ ലാപ്‌ടോപ്പ്, ആക്‌സസറീസുകള്‍, എസ്.എല്‍. ആര്‍., ഡി.എസ്. എല്‍. ആര്‍., ഗോപ്രോ ക്യാമറകള്‍, പ്രിന്റുകള്‍, പ്രൊജക്റ്റുകള്‍, സ്മാര്‍ട്ട് ഓട്ടോമേഷന്‍ എന്നിവയും എയര്‍കണ്ടീഷണറുകള്‍, സ്മാര്‍ട്ട് ടി. വി. ഓഡിയോ സിസ്റ്റംസ്, ലൈവ് എക്‌സ്പീരിയന്‍സ് ഏരിയ തുടങ്ങിയവ രണ്ടു നിലയിലും ഒരുക്കിയിട്ടുണ്ട്. മൈജിയുടെ സേവന വിഭാഗമാണ് മൂന്നാം നിലയില്‍.

വില്‍പ്പനാന്തര സേവനം, എക്‌സിക്യൂട്ടീവ് സര്‍വീസ് സെന്റര്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് യൂണിറ്റ് എന്നിവയടങ്ങിയ വിപുല സംവിധാനമാണിവിടെ ഒരുക്കിയിരിക്കുന്നത്.
നാലാം നിലയില്‍ മൈജിയുടെ പുതിയ സംരംഭമായ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രവര്‍ത്തിക്കുന്നു. വന്‍ ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നല്‍കുന്നത്.

TAGS: Myg |