നൂറ് സ്‌റ്റോറുകൾ ലക്ഷ്യമിട്ട് മൈജി ; 75 ാം ഷോറൂം ഓഗസ്റ്റ് 10 ന് കോഴിക്കോട് തുറക്കും

Posted on: August 7, 2019

കൊച്ചി : മൊബൈൽ റീട്ടെയ്‌ലിംഗ് ശൃംഖലയായ മൈജി 2020 ടെ 1000 കോടി രൂപയുടെ വിറ്റുവരവും 100 സ്‌റ്റോറുകളും ലക്ഷ്യമിടുന്നതായി മൈജി ചെയർമാനും മാനേജിംഗ് ഡയറക് ടറുമായ എ. കെ. ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു. മൈജിയുടെ 75 ാമത്തെ ഷോറൂം ഓഗസ്റ്റ് 10 ന് രാവിലെ 11 ന് കോഴിക്കോട് പൊറ്റമ്മലിൽ മൈജി ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. നാല് നിലകളിലായ 12000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുങ്ങുന്ന മെഗാ ഷോറൂം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂമാണ്.

മൊബൈൽ ഫോണുകൾ, അക്‌സസറികൾ, ലാപ് ടോപ്പുകൾ, ടെലിവിഷനുകൾ, എയർകണ്ടീഷണറുകൾ തുടങ്ങിയവയുടെ വിപുലമായനിര പുതിയ ഷോറൂമിലുണ്ടാകും. വികസനത്തിന്റെ അടുത്തഘട്ടത്തിൽ സ്വന്തം ബ്രാൻഡിൽ മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, എയർകണ്ടീഷണറുകൾ എന്നിവ നിർമ്മിച്ച് വിപണിയിൽ ഇറക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മൈജി സ്റ്റോറുകളോടും അനുബന്ധിച്ച് പരിശീലനം ലഭിച്ച ടെക്‌നീഷ്യൻമാരുള്ള സർവീസ് സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഗാഡ്‌ജെറ്റുകളിലെ ഡാറ്റാ നഷ്ടപ്പെടുത്താതെ തകരാറുകൾ പരിഹരിക്കാവുന്ന സംവിധാനം സർവീസ് സെന്ററുകളിലുണ്ട്. ടെക്‌നീഷ്യൻമാരുടെ പരിശീലനത്തിനായി കോഴിക്കോട് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിച്ചിട്ടുണ്ടെന്ന് എ. കെ. ഷാജി ചൂണ്ടിക്കാട്ടി.

TAGS: A.K Shaji | Myg |