കെ എം എ വാര്‍ഷിക സി എസ് ആര്‍ കോണ്‍ക്ലേവും നാളെ

Posted on: June 4, 2019

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ) സംഘടിപ്പിക്കുന്ന രണ്ടാമത് സി. എസ് ആര്‍. കോണ്‍ക്ലേവും അവാര്‍ഡ് നിശയും നാളെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സി എസ്. ആര്‍. പദ്ധതികളുടെ പ്രാധാന്യവും അവസരങ്ങളും സംബന്ധിച്ച് കോര്‍പ്പറേറ്റുകള്‍, എന്‍ ജി ഒ കള്‍ എന്നിവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും ബോധവത്കരണവും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സി. എസ് ആര്‍ ഫണ്ട് ഏറ്റവും ഫലപ്രദമായും നൂതനമായും ഉപയോഗിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കായി സി എസ് ആര്‍ അവാര്‍ഡുകളും കെ എം എ നല്‍കുന്നുണ്ട്. ഇ വര്‍ഷത്തെ കെ എം എ – നാസ്‌കോം ഐ. ടി. അവാര്‍ഡും ചടങ്ങില്‍ പ്രഖ്യാപിക്കും. മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ്, ഐ. ടി ലീഡര്‍ഷിപ്പ്, മാനേജര്‍ ഓഫ് ദി ഇയര്‍, ആന്വല്‍ യങ് മാനേജേഴ്‌സ് കോണ്ടസ്റ്റ് എന്നീ ജൂറി അവാര്‍ഡുകളും ചടങ്ങില്‍ പ്രഖ്യാപിക്കും.

TAGS: KMA |