കെ.എം.എ. വനിതാ നേതൃസംഗമം 17 ന്

Posted on: May 15, 2019


കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വിമെന്‍ മാനേജ്‌മെന്റ് ഫോറം സംഘടിപ്പിക്കുന്ന വിമന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് വെള്ളിയാഴ്ച കൊച്ചിയില്‍. വനിതാ സംരംഭകര്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന വാര്‍ഷിക സംഗമം കൊച്ചി പനമ്പിള്ളി നഗറിലെ സെന്റര്‍ ഹോട്ടലിലാണ് നടക്കുന്നത്.

ഇന്ത്യയുടെ മിസൈല്‍ വുമണ്‍ എന്നറിയപ്പെടുന്ന എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസിന്റെ ഡയറക്ടര്‍ ജനറലായ ടെസിതോമസാണ് മുഖ്യാതിഥി. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ. എം. എസ്. രാജശ്രീ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍  നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടി വിശിഷ്ടാതിഥിയായിരിക്കും.

ഐ.ഐ.എം. കോഴിക്കോടിന്റെ കൊച്ചി കാമ്പസ് ചെയര്‍ പേഴ്‌സണായ ഡോ. പ്രിയ നായര്‍, രാജീവ്, ലീഡര്‍ഷിപ്പ് എഴുത്തുകാരിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ആഭാ മര്യാദാ ബാനര്‍ജി, യുവ എഴുത്തുകാരന്‍ മനു എസ്. പിള്ള, ഇമേജ്‌മേക്ക് ഓവര്‍ കണ്‍സള്‍ട്ടന്റും ഫാഷന്‍ ഡിസൈനറുമായ ബബിത ജയശങ്കര്‍ എന്നിവരും വിവിധ സെഷനുകളില്‍ സംസാരിക്കും.

രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് സംഗമം. വിവരങ്ങള്‍ക്ക്   [email protected] 0484-4044367, 2317966, 9072717711

TAGS: KMA |