ഐസിഎഐ പരിശീലന ശില്‍പശാല

Posted on: May 8, 2019

കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) ദക്ഷിണേന്ത്യയിലെ 45 ശാഖകളുടെ ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച പരിശീലന ശില്‍പശാല ദേശീയ അധ്യക്ഷന്‍ പ്രഫുല്ല പി.ചാജെദ് ഉദ്ഘാടനം ചെയ്തു.

കൗണ്‍സിലിന്റെ ഔദ്യോഗിക ഡയറക്ടറി അദ്ദേഹം പ്രകാശനം ചെയ്തു.

ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ കെ. ജോര്‍ജ്, സെക്രട്ടറി കെ.ജലപതി, വൈസ് ചെയര്‍മാന്‍ ദുങ്കര്‍ചന്ദ് യു. ജെയിന്‍, ഐസിഎഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബാബു ഏബ്രഹാം കള്ളിവയലില്‍, ഡി. പ്രസന്നകുമാര്‍, പി.രാജേന്ദ്രകുമാര്‍, ദയാനിവാസ് ശര്‍മ, നീരജ് ശ്രീവാസ്തവ, വന്ദന ഡി. നാഗ്പാല്‍, അജിത്‌നാഥ് തിവാരി എന്നിവര്‍ പ്രസംഗിച്ചു. ശില്‍പശാല ഇന്നു സമാപിക്കും.

TAGS: ICAI |