ദേശീയ പ്രിന്റിംഗ് എക്‌സിബിഷന്‍ 28 നു തുടങ്ങും

Posted on: December 15, 2018

കൊച്ചി : കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ത്രിദിന ദേശീയ പ്രിന്റിംഗ് എക്‌സിബിഷന്‍ കേരള പ്രിന്റക്‌സ് 2018 28 നു കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും. ആധുനിക അച്ചടിയന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. പ്രമുഖ അച്ചടിയന്ത്ര നിര്‍മാതാക്കളും വിതരണക്കാരും പങ്കെടുക്കും. ആധുനിക അച്ചടി യന്ത്രങ്ങളുടെ ലൈവ് ഡെമോ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ പി അശോക് കുമാറും ജനറല്‍ കണ്‍വീനര്‍ പി എം ഹൈസനാരും അറിയിച്ചു.