പ്രിന്റക്‌സ് പ്രദര്‍ശനം കൊച്ചിയില്‍ നാളെ മുതല്‍

Posted on: December 27, 2018

കൊച്ചി : കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും കേരള പ്രിന്റക്‌സ് ദേശീയ പ്രദര്‍ശനവും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. അച്ചടി യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും ഉത്പാദന, വിതരണ, സേവന രംഗത്തുള്ള ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ 10 ന് പ്രഫ. കെ വി തോമസ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 12 ന് കേന്ദ്ര ചെറുകിട സംരഭക മന്ത്രാലയത്തിന്റെ നയങ്ങളും പദ്ധതികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന എറണാകുളം ജില്ല കുടുംബസംഗമം ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 9.30 ന് പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം നടക്കും.