റിലയന്‍സ് ഹെല്‍ത്ത് ഗ്ലോബല്‍ പുറത്തിറക്കി

Posted on: December 21, 2023

കൊച്ചി : ഇന്ത്യക്കാര്‍ക്ക് ആഗോള തലത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്ന വിധത്തില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി റിലയന്‍സ് ഹെല്‍ത്ത് ഗ്ലോബല്‍ പുറത്തിറക്കി.

ഇന്ത്യയ്ക്കകത്തും വിദേശത്തും ബുദ്ധിമുട്ടില്ലാത്ത ലോകോത്തര ആരോഗ്യ സേവന സൗകര്യങ്ങള്‍ ഇതിലൂടെ ലഭ്യമാകും. സമഗ്ര കവറേജ്, ഉയര്‍ന്ന പരിരക്ഷാ തുക, അതിര്‍ത്തികള്‍ കടന്നുള്ള ആഗോള ചികിത്സ എന്നിവ ഇതിലൂടെ ലഭ്യമാകും.

ആശുപതിയിലെ ചികിത്സയ്ക്കു പുറമെ യാത്ര, താമസം, സമ്പൂര്‍ണ വിസ-അസിസ്റ്റന്‍സ് സേവനം, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാലുള്ള സേവനം, അടിയന്തര പണം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.