കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പോളിസി വാങ്ങുന്നതിലും പുതുക്കുന്നതിലും അഞ്ച് ശതമാനം ഇളവുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്

Posted on: May 24, 2021


തിരുവനന്തപുരം: റിലയന്‍സ് കാപിറ്റലിന്റെ ഭാഗമായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കോവിഡ് വാക്സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് പുതിയ ഹെല്‍ത്ത് ഇന്‍ഫിനിറ്റി പോളിസി എടുക്കുമ്പോഴും പുതുക്കുമ്പോഴും അഞ്ച് ശതമാനം ഇളവ് നല്‍കുന്നു.

പോളിസി വാങ്ങുമ്പോള്‍ ലഭ്യമാകുന്ന ഡിസ്‌ക്കൗണ്ടുകള്‍ക്ക് പുറമേയാണ് പുതിയ ഇളവ്. ഉപഭോക്താക്കള്‍ക്ക് ഇതുവഴി പ്രീമിയത്തില്‍ വലിയ കുറവു വരും. നിലവിലുള്ള പോളിസി ഉടമകള്‍ക്ക് പുതുക്കുന്നതിനും ഇളവുണ്ട്. ആദ്യ ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ചവര്‍ക്കും ഇളവ് ലഭ്യമാകും.

എല്ലാവരും ഒന്നിച്ചു നിന്ന് വൈറസിനെതിരെ പോരാടേണ്ട ഈ സമയത്ത് തന്നെ കോവിഡ് വാക്സിന്‍ ഡിസ്‌ക്കൗണ്ടിന് അനുമതി തന്ന ഐആര്‍ഡിഎഐയ്ക്ക് നന്ദി പറയുന്നുവെന്നും മെഡിക്കല്‍ സര്‍ജറിക്കായി ഇന്‍ഷുറന്‍സ് എടുത്ത് സ്വയം സുരക്ഷിതരാകാന്‍ വ്യക്തികളെ പ്രോല്‍സാഹിപ്പിച്ച തങ്ങള്‍ ഇപ്പോള്‍ കൂടുതലായെന്തെങ്കിലും ചെയ്യാന്‍ ഒരുങ്ങുകയാണെന്നും ഇളവുകളിലൂടെ എത്രയും നേരത്തെ വാക്സിന്‍ സ്വീകരിച്ച് സ്വയം സുരക്ഷിതരാകാന്‍ വ്യക്തികളെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് സിഇഒ രാകേഷ് ജെയിന്‍ പറഞ്ഞു.

ഈ സംരംഭം സമൂഹത്തെ ഒന്നാമതെത്തിക്കാനുള്ള റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ തത്വചിന്തയെ മാതൃകയാക്കുന്നു കൂടാതെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ക്ഷേമത്തിലും സ്ഥാപനങ്ങള്‍ക്ക് വഹിക്കാവുന്ന സമഗ്രമായ പങ്ക് എടുത്തുകാണിക്കുന്നു. പകര്‍ച്ച വ്യാധിയെ നേരിടാന്‍ ഇന്ത്യയുടെ പോരാട്ടം തുടരുമ്പോള്‍ ശരിയായ ദിശയിലേക്കുള്ള ആദ്യ പടി കൂടിയാണിത്.