ഇൻഡസ് ഇൻഡ് ബാങ്കിലൂടെ റിലയൻസ് ജനറൽ ഇൻഷുറൻസ് ഉത്പന്നങ്ങൾ

Posted on: May 24, 2016

Indus-Ind-Bank-Big

മുംബൈ : ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിന് ഇൻഡസ് ഇൻഡ് ബാങ്കും റിലയൻസ് ജനറൽ ഇൻഷുറൻസും തമ്മിൽ ധാരണയായി. ഇതനുസരിച്ച് ഇൻഡസ് ഇൻഡ് ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും റിലയൻസ് ജനറൽ ഇൻഷുറൻസ് പോളിസികൾ വാങ്ങാനാകും.

ഇടപാടുകാർക്ക് അനുയോജ്യമായ ഇൻഷുറൻസ് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ റിലയൻസ് ജനറൽ ഇൻഷുറൻസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡസ് ഇൻഡ് ബാങ്ക് കൺസ്യൂമർ ബാങ്കിംഗ് ഹെഡ് സുമന്ത് കഥ്പാലിയ പറഞ്ഞു.

അതിവേഗം വളരുന്ന ഇൻഡസ് ഇൻഡ് ബാങ്കിലൂടെ പുതിയ ബാങ്കഷ്വറൻസ് ചാനൽ ആരംഭിക്കാനായത് അഭിമാനകരമാണെന്ന് റിലയൻസ് ജനറൽ ഇൻഷുറൻസ് സിഇഒ രാകേഷ് ജയിൻ പറഞ്ഞു.