May 2024
ഐസിഐസിഐ പ്രു സുഖ് സമൃദ്ധി’ അവതരിപ്പിച്ചു
Posted on: November 15, 2022
കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ പങ്കാളിത്ത സേവിംഗ്സ് പദ്ധതി ‘ഐസിഐസിഐ പ്രു സുഖ് സമൃദ്ധി’ അവതരിപ്പിച്ചു. ഗ്യാരണ്ടീഡ് ആനൂകൂല്യങ്ങള്‍ക്ക് പുറമെ ബോണസിന്റെ രൂപത്തില്‍ വളര്‍ച്ചസാധ്യതയും വാഗ്ദാനം ചെയ്യുന്ന പദ്ധതി വരുമാന കാലയളവ് ഉള്‍പ്പെടെ പോളിസിയുടെ മുഴുവന്‍ കാലയളവിലും ലൈഫ് സുരക്ഷ തുടരുകയും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും.
വനിതകള്‍ക്ക് സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ അവസരമൊരുക്കുന്നതിനും ഉയര്‍ന്ന മെച്യൂരിറ്റി ആനുകൂല്യവും നല്‍കുന്നുണ്ട്. ഉപയോക്താക്കളുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇന്‍കം , ലംപ് സം എന്നിങ്ങനെ രണ്ട് തരത്തില്‍ ഈ പദ്ധതി ലഭ്യമാകും.
കുട്ടികളുടെ വിദ്യാഭ്യാസം, വാര്‍ഷിക അവധി ആഘോഷങ്ങള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇടക്കാല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നികുതി രഹിത ഗ്യാരണ്ടീഡ് വരുമാനമാണ് ഇന്‍കം വാഗ്ദാനം ചെയ്യുന്നത്. ഇതിലെ സേവിംഗ് വാലറ്റ് എന്ന സൗകര്യം ഉപയോക്താക്കളെ വരുമാനം സമാഹരിക്കാനും സമ്പാദ്യം വളര്‍ത്താനും സഹായിക്കും. വീട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായതാണ് ലംപ് സം.
ഉപയോക്താക്കളെ വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഐസിഐസിഐ പ്രു സുഖ് സമൃദ്ധി രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.