ഐസിഐസിഐ പ്രൂഡൻഷ്യൽ പ്രൂ പ്രഷ്യസ് ലൈഫ് പോളിസി അവതരിപ്പിച്ചു

Posted on: November 15, 2019

കൊച്ചി: നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജീവിത പരിരക്ഷ നേടാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ലൈഫ്  കവര്‍ വാഗ്ദാനം ചെയ്ത് ഐസിഐസിഐ പ്രൂഡൻഷ്യൽ പ്രൂ പ്രഷ്യസ് ലൈഫ് പോളിസി അവതരിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ടേം പ്ലാനാണിത്. സമ്പാദിക്കുന്ന അംഗത്തിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബത്തിനുണ്ടാകുന്ന വരുമാന നഷ്ടത്തില്‍ നിന്ന് പരിരക്ഷ നല്‍കുന്നതാണ് ടേം ഇന്‍ഷുറന്‍സ് പദ്ധതി.

നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള വ്യക്തികള്‍ക്കോ ഉദാഹരണത്തിന് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിതവണ്ണം ബാധിച്ചവര്‍ അല്ലെങ്കില്‍ ക്യാന്‍സറില്‍ നിന്നോ മറ്റേതെങ്കിലും ശസ്ത്രക്രിയകളില്‍ നിന്നോ വിജയകരമായി സുഖം പ്രാപിച്ചവര്‍ക്ക് പോലും ജീവിത പരിരക്ഷ ലഭിക്കുന്നത് ബുദ്ധിമുട്ടാണ്, അതിനാല്‍ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ പോലും അവര്‍ക്ക് കഴിയാറില്ല. ഈ വ്യക്തികള്‍ അവരുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുക മാത്രമല്ല, സംരക്ഷണ പരിരക്ഷയില്ലാതെ ദുര്‍ബലരാകുകയും ചെയ്യുന്നു.

ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എച്ച്എഫ്എസ്-4) കണക്കാക്കുന്നത് 15 മുതല്‍ 49 വയസ് വരെയുള്ള 10.5 ശതമാനം നഗര സ്ത്രീകളിലും 13.2 ശതമാനം നഗര പുരുഷന്മാരിലും ഉയര്‍ന്ന രക്ത പ്രമേഹം ഉണ്ടെന്നാണ്. ഇതേ പ്രായ വിഭാഗത്തില്‍ 9.6% നഗര സ്ത്രീകളിലും 15.1% നഗര പുരുഷന്മാരിലും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും സര്‍വേ കണക്കാക്കുന്നു. വിവിധ ആരോഗ്യ സ്ഥിതികളുടെ സൂക്ഷ്മത കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് ഉചിതമായ ലൈഫ് കവര്‍ വാഗ്ദാനം ചെയ്യുന്ന നൂതന ടേം ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഐസിഐസിഐ പ്രൂ പ്രീഷ്യസ് ലൈഫ്. ഈ ഉത്പന്നം നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ അഭാവത്തിലും അവരുടെ കുടുംബങ്ങള്‍ക്ക് ജീവിതം തുടരുന്നതിന് ആവശ്യമായ സാമ്പത്തിക സ്രോതസുകള്‍ ഉറപ്പാക്കുന്നു.

പോളിസി കാലയളവില്‍ ഒന്നോ അതിലധികമോ പ്രീമിയം അടയ്ക്കാന്‍  ഉത്പന്നം
ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ കുടുംബത്തിന് ക്ലെയിം തുക എങ്ങനെ ലഭിക്കണമെന്നതും തെരഞ്ഞെടുക്കാം, അത് മൊത്തം തുകയായോ അല്ലെങ്കില്‍ പതിവ് പ്രതിമാസ വരുമാനമായോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിച്ചേര്‍ന്നതോ ആവാം.

ആരോഗ്യമുള്ള ഉപയോക്താക്കള്‍ക്ക് ലൈഫ് കവര്‍ നല്‍കുന്നതിലാണ് ടേം പ്ലാനുകള്‍ കേന്ദ്രീകരിക്കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ പുനീത് നന്ദ പറഞ്ഞു. ഒന്നോ അതിലധികമോ ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ള ജനസംഖ്യയുടെ വലിയൊരു വിഭാഗം ഞങ്ങള്‍ക്കുണ്ട്. ഈ വിഭാഗത്തിലെ വ്യക്തികള്‍ക്ക് അവരുടെ കുടുംബങ്ങളെ സാമ്പത്തികമായി ദുര്‍ബലരാക്കി ജീവിത പരിരക്ഷ ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്.

ഈ ആവശ്യകത നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള നൂതന ഈ ഉത്പന്നമാണ് ഐസിഐസിഐ പ്രൂ പ്രീഷ്യസ് ലൈഫ്.ഉചിതമായ ഒരു ലൈഫ് കവര്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കളെുടെ കുടുംബങ്ങള്‍ക്ക് മികച്ച സാമ്പത്തിക സുരക്ഷ നല്‍കാന്‍ സഹായിക്കുന്നു. അത്തരം നൂതന ഈ ഉത്പന്നങ്ങളും ലളിതമായ പ്രക്രിയകളും രാജ്യത്ത് ലൈഫ് ഇന്‍ഷുറന്‍സ് വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് പ്രധാനമാണ് എന്നും പുനീത് നന്ദ പറഞ്ഞു.