എല്‍.ഐ.സി. യുടെ പുതിയ പദ്ധതി ‘ധന്‍ സഞ്ചയ്’

Posted on: June 15, 2022


മുംബൈ : പുതിയ വ്യക്തിഗത, ധന സമ്പാദന ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ധന്‍ സഞ്ചയു’മായി എല്‍.ഐ.സി. ഓഹരിയുമായി ബന്ധിപ്പിക്കാത്ത പ്ലാനാണിത്. സുരക്ഷയ്‌ക്കൊപ്പം പോളിസി പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ വരുമാനവും നല്‍കുന്നതാണ് പദ്ധതിയെന്ന് എല്‍.ഐ.സി. പറയുന്നു.

കാലാവധി തീരുമ്പോഴും നേട്ടം ലഭ്യമാകും. അഞ്ചുവര്‍ഷം മുതല്‍ 15 വര്‍ഷം വരെയാണ് കാലാവധി. പോളിസി ഉടമ മരിച്ചാല്‍ ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷംകൊണ്ട് ഘട്ടംഘട്ടമായാകും പോളിസി തുക നല്‍കുക. മൂന്നു വയസ്സുപൂര്‍ത്തിയായാല്‍ പോളിസിയില്‍ ചേരാമെന്നും അധികൃതര്‍ അറിയിച്ചു.

 

TAGS: LIC |