എല്‍ഐസി നിക്ഷേപസമാഹരണ യജ്ഞത്തിന് തുടക്കമായി

Posted on: July 24, 2021

മൂവാറ്റുപുഴ: എല്‍.ഐ.സിയുടെ നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമായി. 30 വരെയാണ്
നിക്ഷേപ സമാഹരണം. എറണാകുളം ഡിവിഷന്‍ തല ഉദ്ഘാടനം ഡിവിഷണല്‍ മാനേജര്‍ കെ. വസന്ത് കുമാര്‍ മുവാറ്റുപുഴ ബ്രാഞ്ച് ഓഫീസില്‍ നിര്‍വഹിച്ചു.

എല്‍.ഐ.സി. സീനിയര്‍ ഏജന്റ് മേരി ജോര്‍ജ് തോട്ടം സമാഹരിച്ച രണ്ടു കോടി രൂപ നിക്ഷേപ
പദ്ധതിയിലേക്കുള്ള ആദ്യ പോളിസി തുക ആയി സ്വീകരിച്ചു. ബ്രാഞ്ച് മാനേജര്‍ പി.ആര്‍. പൗധരന്‍, ഡെവല
പ്‌മെന്റ് ഓഫീസര്‍ കെ.സി. ജോര്‍ജ്, അസിസുന് ബ്രാഞ്ച് മാനേജര്‍ പോള്‍ വര്‍ഗീസ് തുടങ്ങിയവര്‍
പങ്കെടുത്തു.

നിരവധി ഏജന്റുമാരും പതിനഞ്ചോളം സ്റ്റാഫ് അംഗങ്ങളും ആദ്യ ദിനത്തില്‍ തന്നെ വിവിധ നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്നു.

TAGS: LIC |