എല്‍ ഐ സി യുടെ പുതിയ പോളിസി ആരോഗ്യരക്ഷക്

Posted on: July 20, 2021

കൊച്ചി: എല്‍.ഐ.സിയുടെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരോഗ്യരക്ഷക് പോളിസി നിലവില്‍ വന്നു. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കാളികളാകാവുന്ന ഈ പദ്ധതിയില്‍ 2,500 രൂപമുതല്‍ 10,000 രൂപവരെ തെരഞ്ഞെടുക്കാവുന്ന പ്രതിദിന ഹോസ്പിറ്റല്‍ ക്യാഷ് ബെനഫിറ്റ് ലഭ്യമാണ്.

ചികിത്സാരേഖകളുടെ പകര്‍പ്പുമാത്രം പ്ലെയിമിനു സമര്‍പ്പിക്കേണ്ട ഈ പദ്ധതിയില്‍ മെഡിക്ലെയിം അടക്കമുള്ള മറ്റു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍അംഗങ്ങളായവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും.

പദ്ധതിയുടെ എറണാകുളം ഡിവിഷന്‍തല ഉദ്ഘാടനം ഇന്നലെ തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ വസന്തകുമാര്‍ നിര്‍വഹിച്ചു.

 

TAGS: LIC |