സരള്‍ പെന്‍ഷന്‍ പ്ലാനുമായി എല്‍ഐസി

Posted on: July 3, 2021

കൊച്ചി ; ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി.) ‘സരള്‍ പെന്‍ഷന്‍ പ്ലാന്‍’ അവതരിപ്പിച്ചു. വ്യക്തിഗത ഒറ്റ പ്രീമിയം ആനുവിറ്റി പദ്ധതിയാണ് ഇത്. 40 മുതല്‍ 80 വയസ്സു വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം.

പോളിസി ഉടമയ്ക്ക് ആജീവനാന്തം പെന്‍ഷന്‍ ലഭിക്കുകയും വാങ്ങിയ തുകയുടെ 100 ശതമാനവും തിരികെ നല്‍കുന്നതുമായ ഓപ്ഷനുപുറമെ, ജോയിന്റ് ലൈഫ് സ്ലീമിലൂടെ പങ്കാളിക്കു കൂടി പെന്‍ഷന്‍ കിട്ടുന്ന ഓപ്ഷനുമുണ്ട്.

പ്രതിമാസമോ മൂന്നുമാസം കൂടുമ്പോഴോ അര്‍ധ വാര്‍ഷികമായോ വാര്‍ഷികമായോ പെന്‍ഷന്‍ കിട്ടുന്ന മോഡുകളുണ്ട്. കിട്ടുന്ന ഏറ്റവും കുറഞ്ഞ വാര്‍ഷിക ആനുവിറ്റി തുക (പെന്‍ഷന്‍) 12,000 രൂപയാണ്. എത്ര തുകയുടെ പോളിസി വേണമെങ്കിലും തിരഞ്ഞെടുക്കാം. വയസ്സ്, ആനുവിറ്റി മോഡ്, ഓപ്ഷന്‍ എന്നിവയ്ക്കനുസരിച്ചാണ് ഒറ്റത്തവണ പ്രീമിയം.

പോളിസി ആരംഭിച്ച് ആറ് മാസത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും വായ്പയെടുക്കാനുള്ള സൗകര്യവുമുണ്ട്. ഓലൈനായും licindia.in എന്ന വെബ്‌സൈറ്റിലൂടെയുംഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം.

TAGS: LIC |