ഷഗുന്‍ ഗിഫ്റ്റ് കാര്‍ഡുമായി എല്‍.ഐ.സി.

Posted on: June 24, 2021

കൊച്ചി ;എ.ഡി.ബി.ഐ. ബാങ്കുമായി ചേര്‍ന്ന് റുപേ പ്ലാറ്റ്‌ഫോമില്‍ കോണ്‍ടാക്ട് ലെസ് പ്രീപെയ്ഡ് ഗിഫ്റ്റ് കാര്‍ഡ് പുറത്തിറക്കി എല്‍.ഐ.സി. കാര്‍ഡ്‌സ് സര്‍വീസസ് ലിമിറ്റഡ് (എല്‍.ഐ.സി. സി.എസ്.എല്‍.). ‘ഷഗുന്‍’ എന്ന പേരിലുള്ള ഗിഫ്റ്റ് കാര്‍ഡ് എല്‍.ഐ .സി. ചെയര്‍മാന്‍ എം. ആര്‍. കുമാര്‍ അവതരിപ്പിച്ചു.

എല്‍.ഐ.സി. മാനേജിംഗ് ഡയറക്ടര്‍മാരും എല്‍.ഐ.സി. സി.എസ്.എല്‍. ചീഫ് എക്‌സിക്യൂട്ടീവും ഐ.ഡി.ബി.ഐ. ബാങ്ക് എം.ഡി. രാകേഷ് ശര്‍മ, എന്‍.പി.സി.ഐ. എം.ഡി. ദിലീപ് അബേ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മൂന്നു വര്‍ഷ കാലാവധിയിലുള്ള കാര്‍ഡില്‍ 500-10,000 രൂപ വരെ റീചാര്‍ജ് ചെയ്യാം. പി.ഒ.എസ്. ടെര്‍മിനലില്‍ 5,000 രൂപ വരെയുള്ള ഇടപാടുകള്‍ കോണ്‍ടാക്ട്‌സ് ആയി നടത്താം. ‘എം.പാസ്ബുക്ക്’ എന്ന മൊബൈല്‍ ആപ്പ് വഴി കാര്‍ഡ് ബാലന്‍സ്, ഇടപാടുകള്‍ എന്നിവ പരിശോധിക്കാനും കഴിയും.

TAGS: LIC |